Recommended Post Slide Out For Blogger

 

ഈ ബ്ലോഗ് തിരയൂ

Contents

2011, ജൂൺ 13

കല്ലന്താറ്റില്‍ ഗുരുക്കള്‍

കോലത്തുനാട്ടുകാരനായ ഒരു ബ്രാഹ്മണന്‍ ആയുധവിദ്യ അഭ്യസിക്കണമെന്ന ആഗ്രഹത്തോടുകൂടി കോഴിക്കോട്ടു വന്നുചേര്‍ന്നു. അവിടെ അക്കാലത്തെ മൂന്നാം മുറ രാജാവ് വലിയ അഭ്യാസിയായിരുന്നതിനാല്‍ ഈ ബ്രാഹ്മണന്‍ അദ്ദേഹത്തെ ചെന്നു കണ്ടു തന്റെ ആഗ്രഹം അറിയിച്ചു. രാജാവു സന്തോ‌ഷസമ്മേതം ബ്രാഹ്മണന്റെ അപേക്ഷയെ സ്വീകരിച്ചു. ഒരു സുമുഹൂര്‍ത്തത്തിങ്കല്‍ ബ്രാഹ്മണന്‍അഭ്യാസം ആരംഭിക്കുകയും ചെയ്തു.

ഇങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഗുരുവായ രാജാവു ശി‌ഷ്യനായ ബ്രാഹ്മണനോട് "ഇപ്പോള്‍ അങ്ങേപ്പിടിക്കാനായി എത്രപേര്‍ വന്നാല്‍ തടുത്തുനിര്‍ത്താ"മെന്നു ചോദിച്ചു. അപ്പോള്‍ ബ്രാഹ്മണന്‍ "പതിനായിരം പേരുവന്നാല്‍ ഒരു പ്രയാസവും കൂടാതെ ഞാന്‍തടുത്തുനിര്‍ത്താം" എന്നുത്തരം പറഞ്ഞു. "അതുകൊണ്ടുമതിയായില്ല. കുറച്ചുകൂടി അഭ്യസിക്കണം" എന്നു പറഞ്ഞു രാജാവുവീണ്ടും പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണന്‍ അതിജാഗ്രതയോടുകൂടി പഠിച്ചും കൊണ്ടു താമസിച്ചു. അങ്ങനെ ഒരു കൊല്ലം കൂടെ കഴിഞ്ഞപ്പോള്‍ വീണ്ടും ഗുരു മേല്‍പ്രകാരം ചോദിച്ചു. അപ്പോള്‍ "അയ്യായിരം പേരു വന്നാല്‍ തടഞ്ഞുനിര്‍ത്താം" എന്നു ബ്രാഹ്മണന്‍ പറഞ്ഞു. "ഇനിയും മതിയായില്ല" എന്നു പറഞ്ഞു പിന്നെയും അഭ്യസിപ്പിച്ചു. ഇങ്ങനെ ഓരോ കൊല്ലംകൂടുമ്പോള്‍ മേല്‍പ്രകാരം ഗുരുചോദിക്കയും ശി‌ഷ്യന്‍ "രണ്ടായിരം പേരെത്തടുക്കാം, ആയിരംപേരെത്തടുക്കാം, അഞ്ഞൂറുപേരെത്തടുക്കാം" എന്നിങ്ങനെ പറയുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ പന്ത്രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ "ഇപ്പോള്‍ എന്തു തോന്നുന്നു" എന്നു ഗുരു ചോദിച്ചു. "ഒരാള്‍ വന്നാല്‍ തടഞ്ഞുനിര്‍ത്താമെന്നു തോന്നുന്നുണ്ട്" എന്നു ശി‌ഷ്യന്‍ ഉത്തരം പറഞ്ഞു."ഇനിയും മതിയായെന്നു തോന്നുന്നില്ല. കുറച്ചുകൂടെ പഠിക്കണം" എന്നു പറഞ്ഞു ഗുരു പിന്നെയും പഠിപ്പിക്കയും ശി‌ഷ്യന്‍ പഠിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ ഗുരുശി‌ഷ്യന്മാരുടെ മേല്‍പറഞ്ഞ ചോദ്യോത്തരങ്ങള്‍കൊണ്ട് അല്പജ്ഞാനം അഹമ്മതിയെ ഉണ്ടാക്കുന്നതാണെന്നു സ്പ ഷ്ടമാകുന്നു. ആദ്യം ബ്രാഹ്മണന്‍ നിരോധനമാര്‍ഗങ്ങളല്ലാതെ പരാക്രമണവൈ‌ഷമ്യങ്ങള്‍ ഗ്രഹിക്കായ്കയും പിന്നീട് അതുകൂടെഗ്രഹിച്ചുതുടങ്ങുകയും ചെയ്തതുകൊണ്ടാന് മേല്‍പ്രകാരം പറഞ്ഞത്. ഇങ്ങനെ കുറചുകാലംകൂടെ കഴിഞ്ഞപ്പോഴേക്ക് ഈ ബ്രാഹ്മണന്‍ ഒരൊന്നാന്തരം അഭ്യാസിയായിത്തീര്‍ന്നു. ഇനി പഠിച്ചതു മതി എന്ന് അദ്ദേഹത്തിനുതന്നെ തോന്നിത്തുടങ്ങി. എങ്കിലും ഗുരു സമ്മതിച്ചില്ല. ശി‌ഷ്യവത്സലനായ ആ രാജാവ് "പോരാ പോരാ, മെയ്യു കണ്ണാകണം" എന്നു പറഞ്ഞുംകൊണ്ടു പിന്നെയും അഭ്യസിപ്പിച്ചു. ഇങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഈ ബ്രാഹ്മണന്‍ രാവിലെ പതിവുള്ള അഭ്യാസവും കഴിഞ്ഞു തേച്ചുകുളിക്കാനായി സര്‍വാംഗം എണ്ണയും തേച്ചുകൊണ്ടു പുറപ്പെട്ടു. ബ്രാഹ്മണന്‍ അവിടെയുള്ള ഒരു മതില്‍ക്കെട്ടിനകത്തിരുന്നാണ് എണ്ണ തേച്ചത്. ആ മതില്‍ക്കെട്ടില്‍നിന്ന് പുറത്തേക്കിറങ്ങുന്നതിനുള്ള വാതില്‍ക്കല്‍ മതില്‍ക്കു പുറത്തായിട്ടു രണ്ടുവശത്തും ഓരോരുത്തര്‍ ഓരോ കുന്തവും പിടിച്ചുകൊണ്ടു നില്ക്കുന്നതിനും ബ്രാഹ്മണന്‍ വാതില്‍ക്കല്‍ വന്നിറങ്ങുമ്പോള്‍ രണ്ടുപേരും രണ്ടുവശത്തുനിന്നു പെട്ടെന്നു കുത്തുന്നതിനും കല്പനകൊടുത്തു രണ്ടുപേരെ ഗുരുവായ രാജാവു നിര്‍ത്തീട്ടുണ്ടായിരുന്നു. രാജാവും അവിടെ ഒരു സ്ഥലത്തു മറഞ്ഞിരുന്നിരുന്നു. ബ്രാഹ്മണന്‍ ഈ വിവരമൊന്നും അറിയാതെ പതിവുപോലെ വാതില്‍ക്കല്‍ വന്ന്പുറത്തേക്കിറങ്ങി. പെട്ടെന്നു രണ്ടുവശത്തും നിന്നിരുന്ന കുന്തക്കാര്‍ ഓരോ കുത്തും വെച്ചുകൊടുത്തു. കുത്തുകൊണ്ടതിന്റെ ശേ‌ഷമേ ബ്രാഹ്മണന്‍ കുന്തക്കാരെ കണ്ടുള്ളൂ. എങ്കിലും ഉടനെ അദ്ദേഹം അവിടെനിന്നുചാടിക്കളഞ്ഞു. ഗുരുവായ രാജാവു വെളിയില്‍ ഇറങ്ങിവന്നു നോക്കിയപ്പോള്‍ രണ്ടു കുന്തത്തിന്റെയും അറ്റത്ത് എണ്ണ പറ്റിയും ബ്രാഹ്മണന്റെ ദേഹത്ത് തൊലിപോലും മുറിയാതെയും ഇരിക്കുന്നതായും കണ്ടു. രാജാവു വളരെ സന്തോ‌ഷിച്, "ഇതാണ് മെയ് കണ്ണാകണം എന്നു പറയാറുള്ളതിന്റെ അര്‍ഥം. ഇനി അഭ്യാസം മതിയാക്കാം" എന്നു ശി‌ഷ്യനോടു പറഞ്ഞു. "എലാം അവിടുത്തെ കൃപ" എന്നു ശി‌ഷ്യനും പറഞ്ഞു. രാജാവു കോവിലകത്തേക്കും ബ്രാഹ്മണന്‍ കുളിക്കാനുംപോകയും ചെയ്തു. രാജാവ് ഇപ്രകാരം തന്റെ പ്രിയശി‌ഷ്യനെ കുന്തംകൊണ്ട് കുത്തിചതു ശി‌ഷ്യന്റെ അഭ്യാസബലത്തെ പരീക്ഷിക്കുന്നതിനായിട്ടും ഇതുകൊണ്ടു തന്റെ ശി‌ഷ്യന് അപകടമൊന്നും പിണയുകയില്ലെന്നുള്ള നിശ്ചയമുണ്ടായിട്ടും ആണെന്നുള്ലതു പ്രത്യേകം പറയണമെന്നില്ലല്ലോ. കണ്ണില്‍ എന്തെങ്കിലും പോകുന്നതിനു കൊള്ളാന്‍ തുടങ്ങുമ്പോള്‍ എത്രയും വേഗത്തില്‍ അതു അടഞ്ഞുപോകുന്നുവല്ലോ. അതുപോലെയുള്ള സ്വാധീനത ശരീരത്തിനുമുണ്ടാകണമെന്നതാണ് "മെയും കണ്ണാകണം" എന്നുള്ളതിന്റെ അര്‍ഥം. അത്യന്തം ഊക്കോടുകൂടികുത്തിയ അതിനിശിതങ്ങളായ കുന്തങ്ങള്‍ തന്റെ ദേഹത്തില്‍ കൊണ്ടതിന്റെശേ‌ഷം വിവരമറിഞ്ഞു തൊലിമുറിയുന്നതിനു മുമ്പായി ചാടിക്കളയണമെങ്കില്‍ അദ്ദേഹത്തിനു എത്രമാത്രം മെയ്സ്വാധീനമുണ്ടായിരിക്കണം. അപ്പോള്‍ അദ്ദേഹത്തിനു മെയ്യു കണ്ണാകണമെന്നുഗുരുവിനുണ്ടായിരുന്ന അഭിപ്രായം സഫലമായി എന്നറികയാലാണ് ഗുരു "ഇനി അഭ്യാസം മതിയാക്കാം" എന്നു സമ്മതിച്ചതെന്നുള്ളതുപറയണമെന്നില്ലല്ലോ.

ബ്രാഹ്മണന്‍ പിന്നെയും കുറച്ചുകാലം ഗുരുസന്നിധിയില്‍ താമസിച്ചുതനിക്കുണ്ടായിരുന്ന സന്ദേഹങ്ങള്‍ സകലവും തീര്‍ത്തതിന്റെശേ‌ഷംയഥാശക്തി ഗുരുദക്ഷിണയും കഴിച്ച് അനുഗ്രഹവും വാങ്ങി അവിടെനിന്നുപുറപ്പെട്ടു. അനന്തരം അദ്ദേഹം ഓരോ രാജ്യങ്ങളില്‍ സഞ്ചരിച്ച് ക്രമേണ കായംകുളത്തു ചെന്നുചേര്‍ന്നു. ആ രാജ്യം അന്നു തിരുവിതാംകോട്ടേക്കുചേര്‍ന്നിട്ടില്ലായിരുന്നു. കായംകുളത്തു രാജാവിനെ ചെന്നുകണ്ട് അദ്ദേഹത്തിന്റെ കല്പനപ്രകാരം അവിടത്തെ സൈന്യങ്ങളെആയോധനവിദ്യ അഭ്യസിപ്പിച്ചുകൊണ്ട് കുറഞ്ഞൊരു ദിവസം അവിടെ താമസിച്ചു. എങ്കിലും അധികകാലം താമസിയാതെ അവിടത്തെ രാജാവിന്റെ നടപടികള്‍ അദ്ദേഹത്തിന് അത്ര രസിക്കായ്കയാല്‍ അദ്ദേഹം അവിടെനിന്നു പൊയ്ക്കളഞ്ഞു. പിന്നെയും പലസ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം അദ്ദേഹംഅക്കാലത്തു തിരുവിതാംകൂര്‍ മഹാരാജാക്കന്മാരെഴുന്നള്ളിത്താമസിച്ചിരുന്ന പത്മനാഭ പുരത്തു ചെന്നുചേര്‍ന്നു. അപ്പോള്‍ 9ന്ധന്ധ-ല്‍നാടുനീങ്ങിയ പ്രസിദ്ധനായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവുനാടുവാഴുന്ന കാലമായിരുന്നു. അവിടുന്ന് അവിടുത്തെ ഭാഗിനേയനായ97ന്ധ-മാണ്ടു നാടുനീങ്ങിയ രാമവര്‍മ മഹാരാജാവിനെ ആയുധവിദ്യ അഭ്യസിപ്പിക്കുന്നതിനായി അനേകം അഭ്യാസികളെ വരുത്തിപ്പരീക്ഷിച്ചിട്ടുംബോധിക്കാതെ എല്ലാവരെയും പറഞ്ഞയച്ചിട്ട് ഇനി എന്തു വേണ്ടൂ എന്നുവിചാരിച്ചുംകൊണ്ടിരിക്കുന്ന കാലത്താണ് ഈ ബ്രാഹ്മണന്‍ അവിടെചെന്നു ചേര്‍ന്നത്.ബ്രാഹ്മണന്‍ അവിടെ എത്തിയതിന്റെശേ‌ഷം മുഖം കാണിക്കണമെന്നാഗ്രഹിച്ചു. വിവരം തിരുമനസ്സിലെ സേവകന്മാര്‍ മുഖാന്തരം തിരുമനസ്സറിയിച്ചു. ഇദ്ദേഹം ഒരു വലിയ അഭ്യാസിയാണെന്നുള്ള വിവരംകൂടെ തിരുമനസ്സറിയിക്കണമെന്നും പ്രത്യേകം പറഞ്ഞിരുന്നു. സേവകന്മാര്‍ എല്ലാ വിവരവും തിരുമനസ്സറിയിക്കുകയും ചെയ്തു. പിറ്റേദിവസം പകല്‍ പന്ത്രണ്ടു മണിക്കു തിരുമുമ്പാകെ ചെല്ലുന്നതിനു കല്പനയുണ്ടായി. ബ്രാഹ്മണന്‍ കല്പനപ്രകാരം പിറ്റേ ദിവസം പന്ത്രണ്ടുമണിയായപ്പോള്‍ കോട്ടവാതില്ക്കല്‍ ചെന്നു. അപ്പോഴേക്കും മഹാരാജാവിന്റെ കല്പനപ്രകാരം കോട്ടവാതിലുകളെല്ലാം അടയ്ക്കുകയും കോട്ടയ്ക്കകത്തു കോട്ടമതിലിനോടടുത്ത് ഓരോ തീണ്ടാമതി അകലത്തോളമിട എല്ലാ സ്ഥലത്തും വലിയ ആന്തങ്ങള്‍ (ഒരാള്‍ പൊക്കത്തിലുള്ള ഇരുമ്പാണികള്‍) അടുപ്പിച്ചടുപ്പിച്ചു തറയ്ക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണന്‍ കോട്ടയ്ക്കു ചുറ്റും നടന്നു നോക്കീട്ട് എല്ലാ വാതിലുകളും അടച്ചിരിക്കുന്നതായി കാണുകയാല്‍ ഇതു തന്നെപരീക്ഷിക്കാനാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഉടനെ അദ്ദേഹം അരയും തലയും മുറുക്കി, വാളും പരിചയുമെടുത്ത് പിടിച്ച് താണുനിന്നു ചില ചുവടുകള്‍ വച്ചിട്ടു കോട്ടമതിലിന്റെ മീതെ അകത്തേക്കു ചാടി. അകത്ത് ആന്തങ്ങള്‍ തറച്ചിരിക്കുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല.ചാടിപ്പൊങ്ങി കോട്ടമതിലിന്റെ മീതേക്കൂടി അകത്തേക്കു ചെന്നപ്പോഴാണ് കാലുകള്‍ നിലത്തു കുത്താനിടമില്ലാതെ അടുപ്പിച്ച് ആന്തങ്ങള്‍ തറച്ചിരിക്കുന്നത് കണ്ടത്. ബുദ്ധിശാലിയും അഭ്യാസിയുമായ അദ്ദേഹം മേല്‍ഭാഗത്തു നിന്നു താഴെ എത്തുന്നതിനു മുമ്പായി തത്കാലോചിതമായ ഒരു കശൗലം ആലോചിച്ചു നിശ്ചയിച്ച് അപ്രകാരം ചെയ്തു. എങ്ങനെയെന്നാല്‍ തന്റെ കൈയിലുണ്ടായിരുന്ന പരിച മലര്‍ത്തിപ്പിടിച്ച് ഒരാന്തത്തിന്റെ മീതെ വച്ചു കാലുകള്‍ രണ്ടും ആ പരിചയ്ക്കകത്തു ചവിട്ടിയുംകൊണ്ടു ചെന്ന ചെലവിനെ ഒന്നിരുന്നു. അവിടെയിരുന്നുകൊണ്ടും പിന്നോക്കം ചാടി കോട്ടമതില്‍ തൊടാതെ പുറത്തുവന്നു. നില്‍ക്കുകയും ചെയ്തു. എങ്ങനെയുള്ള അഭ്യാസികള്‍ക്കും ഒന്നു ചാടിയാല്‍ പിന്നെ അവിടെനിന്നു ചാടണമെങ്കില്‍ കാലൊന്ന് ഊന്നാതെ നിവൃത്തിയില്ലല്ലോ. അതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ബ്രാഹ്മണന്‍ കോട്ടയ്ക്കു പുറത്തു വന്നതിന്റെശേ‌ഷം കോട്ടവാതില്‍ക്കല്‍ കാത്തുനിന്നിരുന്ന ശേവുകക്കാരോട് "എന്നെകല്പിചന്വേ‌ഷിചെങ്കില്‍നിവിടെ വന്നിരുന്നു എന്നും കോട്ടവാതില്‍ അടച്ചിരുന്നതിനാല്‍ അകത്തു കടക്കുവാന്‍ നിവൃത്തിയില്ലാതെ മടങ്ങിപ്പോയി എന്നും അറിയിച്ചേക്കണം" എന്നു പറഞ്ഞ് അദ്ദേഹംപോകാന്‍ ഭാവിച്ചു. അപ്പോള്‍ ഇതെല്ലാം നോക്കിക്കൊണ്ടിരുന്നമഹാരാജാവ് വളരെ വിസ്മയത്തോടും സന്തോ‌ഷത്തോടുംകൂടി ആളയച്ചു. കോട്ടവാതില്‍ തുറപ്പിച്ചു ബ്രാഅണനെ തിരുമുമ്പാകെ വരുത്തിസന്തോ‌ഷസമേതം തത്ക്കാലം കുറഞ്ഞൊന്ന് അരുളിച്ചെയ്കയും അക്കാലത്തു ബാല്യമായിരുന്ന രാമവര്‍മ രാജാവിനെ ആയധാഭ്യാസം ചെയ്യിക്കുന്നതിനായി കല്പിക്കുകയും ചെയ്തു. ഇപ്രകാര ബ്രാഹ്മണന്‍ രാജഗുരുവായിത്തീരുകയാല്‍ അദ്ദേഹത്തിന്റെ തറവാട്ടെയ്ക്കു "ഗുരുക്കള്‍" എന്നൊരു സ്ഥാനവും കരമൊഴിവായിട്ട് അനേകം വസ്തുക്കളും കല്പിചുകൊടുത്തു. "കലാന്താറ്റില്‍"

എന്നുള്ളത് ഈ ബ്രാഅണന്റെ സ്വതേയുള്ള ഭവനപ്പേരാണ്. കല്ലാന്താറ്റില്‍ഗുരുക്കളെ ബ്രാഅണര്‍ മുതലായവര്‍ ഇന്നും ഗുരുക്കളെന്നും ശൂദ്രര്‍ മുതലായവര്‍ ഗുരുക്കളച്ഛന്‍ എന്നുമാണ് പറയുന്നത്.തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ തിരുവനന്തപുരത്തുതന്നെസ്ഥിരമായി എഴുന്നള്ളിത്താമസിച്ചു തുടങ്ങിയപ്പോള്‍ ഗുരുക്കളുടെതാമസവും തിരുവനന്തപുരത്തായി. അവിടെ അദ്ദേഹത്തിന് അനേകം സ്ഥാനമാനങ്ങള്‍ കല്പിച്ചുകൊടുത്തതുകൂടാതെ പതിവായിപ്പാര്‍ക്കുന്നതിന് ഒരു മഠവും കല്പിച്ചു പണിയിച്ചുകൊടുത്തു.ഇപ്രകാരം അനേകം സ്ഥാനമാനങ്ങളും രാജസന്നിധിയില്‍നിന്നു പലവിധത്തിലുള്ള ആദായങ്ങളും കരമൊഴിവായി വളരെ വസ്തുക്കളും കിട്ടിയതിന്റെ ശേ‌ഷം ഗുരുക്കള്‍ കോലത്തുനാട്ടില്‍നിന്ന് തന്റെ കുടുംബം മുഴുവനും ഇവിടെ വരുത്തി, സ്വജനങ്ങള്‍ അധികമുള്ള തിരുവല്ലായില്‍ ഒരു ഭവനമുണ്ടാക്കി കുടുംബത്തെ അവിടെ സ്ഥിരതാമസമാക്കി. ഇപ്പോഴും കല്ലന്താറ്റില്‍ ഗുരുക്കളുടെ കുടുംബത്തില്‍ ഒരു ക്ഷയവും ബാധിച്ചിട്ടില്ല. അവര്‍ നല്ല ധനവാന്മാരായിട്ടു തന്നെ ഇരിക്കുന്നു. അവര്‍ക്കു തിരുവനന്തപുരത്തു രാജസന്നിധിയിലുള്ള സ്ഥാനമാനങ്ങള്‍ക്കും ബഹുമാനത്തിനും ഇക്കാലം വരെ കുറവു വന്നിട്ടില്ല. ഇപ്പോഴും മഹാരാജാവു തിരുമനസ്സുകൊണ്ട് പൂജയെടുപ്പിന് വിദ്യാരംഭത്തിനായി പൂജപ്പുരയില്‍ എഴുന്നള്ളുമ്പോള്‍ ഗുരുക്കള്‍ക്കു ഗുരുദക്ഷിണ ചെയ്ക പതിവാണ്. ഇക്കാലത്തു തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ക്ക് ആയോധനവിദ്യാഭ്യാസം ആവശ്യമല്ലാത്തതിനാല്‍ അത് ചെയ്യാറുമില്ല. ഇപ്പോള്‍ ഉള്ള ഗുരുക്കന്മാര്‍ക്ക് ഈ വിദ്യ അറിഞ്ഞുകൂടാ. എങ്കിലും ഈ രാജവംശത്തിന്റെ കളരിസ്ഥാനം ഇന്നും വഹിക്കുന്നത് കല്ലന്താറ്റില്‍മ്ഗുരുക്കള്‍തന്നെയാണ്. സാക്ഷാല്‍ ഗുരുക്കളുടെ ശി‌ഷ്യസാമര്‍ഥ്യത്തിന്റെ ദൃ ഷ്ടാന്തങ്ങളായിട്ട് അനേകം കഥകളുണ്ട്. വിസ്തരഭയത്താല്‍ അവയെല്ലാം ഇവിടെവിസ്തരിക്കുന്നില്ല. എങ്കിലും ചുരുക്കത്തില്‍ ഒരു കഥ പറയാം. 97-ാമാണ്ടു നാടുനീങ്ങിയ രാമവര്‍മ മഹാരാജാവു തിരുമനസ്സിലേക്ക് ഏകദേശം വാര്‍ദ്ധക്യമായതിന്റെ ശേ‌ഷം നടത്തിയതായ 967-ാമാണ്ടത്തെ മുറജപക്കാലത്ത് തിരുവനന്തപുരത്തു കൂടിയിരുന്ന അസംഖ്യം ബ്രാഅണരുടെ കൂട്ടത്തില്‍ അഭ്യാസികളായിട്ടും ചിലരുണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് നല്ല അഭ്യാസിയായിരുന്നതിനാല്‍ അഭ്യാസികളായിട്ടുള്ളവരുടെ പേരിലൊക്കെ അവിടേക്ക് വളരെ പ്രതിപത്തിയുണ്ടായിരുന്നു. അതിനാല്‍ അഭ്യാസികളായിട്ടുള്ളവരെ ഒക്കെതിരുമുമ്പാകെ വരുത്തി വല്ലതുമൊക്കെ കല്പിച്ചു സമ്മാനിക്കയും പതിവായിരുന്നു. സാക്ഷാല്‍ ഗുരുക്കളുടെ കാലം ഇക്കാലത്തിനു വളരെമുമ്പെ കഴിഞ്ഞുപോയിരുന്നു എന്നുള്ളതു പറയേണ്ടതില്ലല്ലോ. ഇങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം "മുണ്ട്യൂര്" എന്നുഭവനപ്പേരുള്ള അഭ്യാസിയായ ഒരു ബ്രാഹ്മണന്‍ കപൗീനം മാത്രം ധരിച്ച് എണ്ണയും തേച്ചുകൊണ്ട് കുളിക്കാനായി പത്മതീര്‍ത്ഥക്കരെനില്‍ക്കുമ്പോള്‍ വൃദ്ധനായ ഒരു വിരുത്തിക്കാരന്‍ നായര്‍ ഒരു നെയ്ക്കുടവും തലയിള്‍വച്ചുകൊണ്ട് അതിലേ കടന്നുപോയി. ആനായരുടെ കക്ഷത്തില്‍ ഒരു നല്ല വടിയിരിക്കുന്നതുകണ്ട് ഈ ബ്രാഹ്മണന്‍ "എടാ ആ വടി എനിക്കു തരാമോ?" എന്നു ചോദിച്ചു. അപ്പോള്‍ നായര്‍ "അവിടേക്കു ചെറുപ്പമാണല്ലോ. വടി വയസ്സായ എനിക്കു വേണ്ടതല്ലേ?" എന്നു ചോദിച്ചു. "നീ വേറെ ഒന്നുണ്ടാക്കിക്കോ" എന്നു ബ്രാഹ്മണന്‍ പറഞ്ഞു. "അത് അവിടേക്കാകാമല്ലോ" എന്നു നായര്‍ പറഞ്ഞു. അപ്പോള്‍ ബ്രാഹ്മണന്‍ "നീ തന്നില്ലെങ്കില്‍ വടി ഞാന്‍മേടിക്കും" എന്നു പറഞ്ഞു. ഉടനെ നായര്‍ "എന്നാലങ്ങനെയാവട്ടെ" എന്നു പറഞ്ഞു നടന്നുതുടങ്ങി. ബ്രാഹ്മണന്‍ പിന്നാലെ ചെന്നു നായരുടെ കക്ഷത്തിലിരിക്കുന്ന വടിയുടെ അറ്റത്തു പിടിച്ചു വലിച്ചു. ഒരു കൈകൊണ്ടു പിടിച്ചുവലിച്ചിട്ടുവരായ്കയാല്‍ രണ്ടുകൈകൊണ്ടും മുറുകെ പിടിച്ചു വളരെ ശക്തിയോടുകൂടി പുറകോട്ടു വലിച്ചു. എന്നിട്ടും വടി കിട്ടിയില്ലെന്നുതന്നെയുമല്ല, വടി നായരുടെ കക്ഷത്തില്‍ ഇരുന്ന സ്ഥലത്തുനിന്നു കിടുകിടായെങ്കിലും മാറുകയാകട്ടെ നായരുടെ നടപ്പിനു സ്വല്പമെങ്കിലും താമസംസംഭവിക്കുകയാകട്ടെ ചെയ്തില്ല. എന്നിട്ടും ബ്രാഹ്മണന്‍ ഒഴിച്ചു പോകുന്നില്ലെന്നു കണ്ടപ്പോള്‍ നായര്‍ അവിടെനിന്നുകൊണ്ട് വലത്തൂട്ട് ഒന്നു വട്ടത്തില്‍ ചുറ്റിത്തിരിഞ്ഞിട്ടു നേരെ ഉത്സവമഠത്തിലേക്കുനടന്നുതുടങ്ങി. അപ്പോള്‍ ബ്രാഹ്മണന്‍ എന്തുകൊണ്ടോ വടിയിന്മേല്‍ പിടിച്ചിരിക്കുന്ന പിടുത്തം വിട്ടുംവെച്ചു പോരാന്‍ പാടില്ലാതെയായി ത്തീര്‍ന്നു. അതിനാല്‍ അദ്ദേഹം മുണ്ടുടുക്കാതെ, എണ്ണയും തേച്ചുവെയിലുംകൊണ്ടു വടിയുടെ അറ്റത്തു പിടിച്ചുംകൊണ്ടു നായരുടെ പിന്നാലെതന്നെ പോയി. നായര്‍ ഉത്സവമഠത്തില്‍ ചെന്നു നെയ്ക്കുടം താഴെയിറക്കിവെച്ച് അവിടെ നിന്നു. വടിയുടെ അറ്റത്ത് പിടിച്ചുംകൊണ്ട് ബ്രാഅണനും അവിടെ നിലയായി. നായര്‍ നെയ്യെല്ലാം അളന്നേല്പിച്ച് പറ്റുചിട്ടി വാങ്ങിച്ചു കഴിഞ്ഞപ്പോഴേക്കും ഈ വര്‍ത്തമാനങ്ങളെല്ലാം എങ്ങനെയോ മഹാരാജാവു തിരുമനസ്സുകൊണ്ടറിഞ്ഞ് ഈ നായരെ വിളിച്ചു തിരുമുമ്പാകെ കൊണ്ടുചെല്ലുവാന്‍ കല്പനയായി. ഉടനെ ഒരു ഹരിക്കാരന്‍ വന്നു പറയുകയാല്‍ നായര്‍ കൊട്ടാരത്തിലേക്കുനടന്നുതുടങ്ങി. വടിവിട്ടുംവെച്ചു പോരാന്‍ നിവൃത്തിയില്ലായ്കയാല്‍ പിന്നാലെ ബ്രാഅണനും പോയി. തിരുമുമ്പാകെ ചെന്നപ്പോള്‍ "ഹേ!മുണ്ട്യൂര് എന്താ ഇങ്ങനെ?" എന്നു കല്പിചു ചോദിചു. അപ്പോള്‍ ബ്രാഹ്മണന്‍ വളരെ ലജ്ജിച്ചു എന്നുള്ളതു പറയണമെന്നില്ലല്ലോ. താനൊരഭ്യാസിയും ചെറുപ്പക്കാരനുമായിട്ട് ഇങ്ങനെ ഒരപകടത്തിലകപ്പെട്ടു വൃദ്ധനായ ഒരു നായരുടെ പിന്നാലെ മുണ്ടുമുടുക്കാതെ തിരുമുമ്പാകെ ചെല്ലുന്നതിനു സംഗതിയായല്ലോ എന്നു വിചാരിച്ചു ല ́യും വ്യസനവും സഹിക്കവയ്യാതെയായിട്ട് എമ്പ്രാന്‍ കരഞ്ഞുതുടങ്ങി. അപ്പോള്‍ തിരുമനസ്സുകൊണ്ട് "ആ സാധു ബ്രാഅണനെ വിട്ടേയ്ക്കൂ" എന്നു കല്പിചു. ഉടനെ നായര്‍ "അടിയന്‍" എന്നു പറഞ്ഞ് അവിടെ നിന്നുംകൊണ്ട് ഇടത്തൂട്ട് ഒന്നു തിരിഞ്ഞു. അപ്പോള്‍ ബ്രാഅണന്റെ പിടിവിട്ടു. "ഇനി വേഗം പോയി ഊണു കഴിചുവരൂ" എന്നു കല്പിചു. ബ്രാഹ്മണന്‍ പോവുകയും ചെയ്തു. നായര്‍ ബ്രാഅണനോടു ചെയ്ത പ്രയോഗം തിരുമനസ്സിലേക്കും അറിയാമായിരുന്നു. എങ്കിലും അതു സാധാരണക്കാരായ അഭ്യാസികള്‍ക്ക് അറിഞ്ഞുകൂടാത്തതായിരുന്നതിനാല്‍ ഈ നായര്‍ സാമാന്യനല്ലെന്നും ഈനായരെ കണ്ടപ്പോള്‍ത്തന്നെ അയാള് എവിടെവെച്ചോ താന്‍ മുമ്പൊരിക്കല്‍ കണ്ടിട്ടുണ്ടെന്നും തിരുമനസ്സില്‍ തോന്നുകയാല്‍ "നീ എവിടുത്തുകാരനാണ്, ആരാണ്" എന്നൊക്കെ കല്പിചു ചോദിചു. അപ്പോള്‍ നായര്‍ തൊഴുതുംകൊണ്ടു താഴെ വരുന്ന പ്രകാരം വിനയപൂര്‍വം അറിയിച്ചു. "അടിയന്‍ കായംകുളത്തുകാരന്‍ ഒരു ശൂദ്രനാണ്. തിരുമനസ്സിലെ വിരുത്തിക്കാരില്‍ ഒരുവനാണ്. ഇവിടെ മുറജപമടിയന്തിരം വകയ്ക്കു നെയ്യേല്‍പ്പിക്കനായി വിടകൊണ്ടതാണ്. കല്പിച്ച് അടിയെനെക്കുറിച്ച് ഓര്‍ക്കാനിടയുണ്ട്". ഇത്രയും കേട്ടപ്പോള്‍ തിരുമനസ്സിലേക്ക് ഓര്‍മ്മ യുണ്ടായി. എങ്കിലും സംഗതി അയാളെക്കൊണ്ടുതന്നെ പറയിക്കാനായി "ഓര്‍ക്കാനുള്ള കാരണമെന്താണ്" എന്നു കല്പിച്ചു ചോദിച്ചു. അപ്പോള്‍ നായര്‍, "തിരുമനസ്സുകൊണ്ട് കായംകുളം പിടിക്കാനായി എഴുന്നള്ളിയകാലത്തു കോട്ടയ്ക്കു മീതെ കുതിരയെ ചാടിച്ചപ്പോള്‍ കുതിര ഒരു വെട്ടു കൊള്ളുകയാല്‍ കോട്ടയ്ക്കു പുറത്തേക്കു വീഴുകയും തിരുമേനി കോട്ടയ്ക്കകത്തേക്കു ചാടുകയും ചെയ്തതു തിരുമനസ്സില്‍ ഓര്‍മയുണ്ടായിരിക്കുമല്ലോ. അന്നു കൊത്തളത്തില്‍ ഒളിച്ചിരുന്നു കുതിരയുടെ കാല്‍ വെട്ടിയത് അടിയനാണ്. ആ സമയം കല്പിച്ച് അടിയനെ കണ്ടിട്ടുണ്ടല്ലോ" എന്നറിയിച്ചു. "ശരി, ഇതും നമുക്ക് ഓര്‍മയുണ്ട്. നിന്നെ കണ്ടപ്പോള്‍ത്തന്നെ നമുക്ക് മനസ്സിലായി. എങ്കിലും ചോദിച്ചു എന്നേ ഉള്ളൂ. നീ കായംകുളം രാജാവിന്റെ ഒരു സൈനികന്‍ ആയിരുന്നു അല്ലേ?" എന്നു കല്പിച്ചു. നായര്‍ "അടിയന്‍" എന്നറിയിച്ചു. തിരുമനസ്സുകൊണ്ട് "എന്നിട്ടിപ്പോള്‍ ഇവിടെ നെയ്ചുമടുംകൊണ്ടുവന്നതെന്താണ്" എന്നു കല്പിച്ചു ചോദിച്ചു. നായര്‍, "അന്ന് അടിയന്റെ കരിക്കാടി അതായിരുന്നു. ഇന്ന് അടിയന്റെ കരിക്കാടി ഇതാണ്" എന്നറിയിച്ചു. മഹാരാജാവ് സന്തോ‌ഷിച്ച്, "ശരി അന്നന്നു തിന്നുന്ന ചോറിന്റെ നന്ദി കാണിക്കുന്നതു പുരു‌ഷധര്‍മ്മമാണ്. ഇങ്ങനെതന്നെ വേണം" എന്നു കല്പിച്ചു. പിന്നെയും തിരുമനസ്സുകൊണ്ടും ആ നായരുംകൂടി വിദ്യാഭ്യാസസംബന്ധമായും മറ്റും കുറഞ്ഞോരു നേരം സംഭാ‌ഷണം ചെയ്തു. അപ്പോള്‍ നായരും സാക്ഷാല്‍ ഗുരുക്കളുടെ ശി‌ഷ്യനാണെന്നു മനസ്സിലാവുകയാല്‍ അയാളെക്കുറിച്ചു വിശേ‌ഷിച്ചും തിരുമനസ്സില്‍ ഒരു സന്തോ‌ഷമുണ്ടായി. തങ്ങളുടെ സതീര്‍ഥ്യന്മാരെക്കുറിച്ച് ഒരു പ്രത്യേകസ്നേഹം എലാവര്‍ക്കും ഉണ്ടാകുന്നതാണല്ലോ. ഉച്ചതിരിഞ്ഞു വീണ്ടും വരാമെന്നു കല്പിച് അപ്പോള്‍ നായരെ പറഞ്ഞയച്ചു.

ഉച്ചതിരിഞ്ഞപ്പോള്‍ അഭ്യാസികളായിട്ടുള്ള ബ്രാഅണരെല്ലാം തിരുമുമ്പാകെ എത്തി. ആ കൂട്ടത്തില്‍ മുണ്ട്യൂര് എന്ന ബ്രാഅണനും ഉണ്ടായിരുന്നു. കായംകുളത്തുകാരന്‍ നായരും വന്നുചേര്‍ന്നു. അപ്പോള്‍ അവിടെ അണ്ഡാകൃതിയായിട്ട് ഒരു വലിയ ഇരുമ്പുകട്ടി കിടപ്പുണ്ടായിരുന്നു. "ഇത് ആര്‍ക്കെങ്കിലും എടുത്തു പൊക്കാമോ?" എന്നു കല്പിച്ചു ചോദിച്ചു. ഇതുകേട്ട് അഭ്യാസികളായിട്ടുള്ള ഓരോ ബ്രാഹ്മണന്‍ ചെന്ന് എടുത്തുനോക്കി. ആ കട്ടിയൊന്ന് ഇളക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞില്ല. ഒടുക്കം മുണ്ട്യൂര് ബ്രാഹ്മണന്‍ മുട്ടോളം പൊക്കി. പിന്നെ നായരെടുത്ത് അരയോളം പൊക്കി. പിന്നെ അതെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുക്കം തിരുമനസ്സുകൊണ്ട് "നമുക്കിപ്പോള്‍ വാര്‍ദ്ധക്യംകൊണ്ടു ക്ഷീണമായി. എങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം" എന്നു കല്പിചുകൊണ്ട്

ചെന്നെടുത്ത് കഴുത്തോളം പൊക്കി "വിദ്യാഭ്യാസകാലത്ത് ഇതെടുത്ത് ദിവസംതോറും ആയിരം പ്രാവശ്യം വീതം തലയ്ക്കുമീതെ പൊക്കി പുറകോട്ടിടാറുണ്ട്. ഇപ്പോള്‍ ഒന്നും വയ്യാതെയായി" എന്നും കല്പിച്ചു. വളരെ വയസ്സും ക്ഷീണവുമായ തിരുമനസ്സുകൊണ്ട് എടുത്തുപൊക്കിയ ഇരുമ്പുകട്ടി ചെറുപ്പക്കാരായ തങ്ങള്‍ക്ക് ഒന്നിളക്കാന്‍പോലും കഴിഞ്ഞില്ലല്ലോ എന്നു വിചാരിച്ച് അഭ്യാസികളെന്ന നാട്യത്തോടുകൂടി അവിടെ കൂടിയിരുന്നവരെല്ലാം ലജ്ജിച്ചുപോയി.

കായംകുളത്തുകാരന്‍ നായര്‍ക്ക് സബഹുമാനം അനേകം സമ്മാനങ്ങള്‍ കല്പിച്ചുകൊടൂത്തതു കൂടാതെ, ആജീവനാന്തം അനുഭവിചു അയാള്‍ക്കുള്ള വിരുത്തിവസ്തു ഊഴിയംകൂടാതെ കൊള്ളുന്നതിനും കല്പിച്ചതിനും പുറമേ പ്രതിമാസം കുറേ പണം അടുത്തൂണായിട്ടും കല്പിച്ചു പതിച്ചുകൊടുത്തു. ഗുരുക്കളുടെ ശിക്ഷാസാമര്‍ഥ്യം നിമിത്തം രാമവര്‍മമഹാരാജാവിനു സിദ്ധിച്ച അഭ്യാസബലം ചരിത്രപ്രസിദ്ധമായിട്ടുള്ളതാകയാല്‍ അധികം വിസ്തരിക്കണമെന്നില്ല. എങ്കിലും അവിടുന്നു വിദ്യാഭ്യാസം ചെയ്തുകഴിഞ്ഞയുടനെ ഉണ്ടായ ഒരു സംഗതി മാത്രം പറയാം. തിരുമനസ്സുകോണ്ട് ഗുരുക്കളുടെ അടുക്കല്‍ വിദ്യാഭ്യാസം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ അവിടുത്തെ മാതുലനായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, കോഴിക്കോട്ട് രാജാവ് ഗുരുക്കളുടെ അഭ്യാസകാലത്ത് ചോദിച്ചതുപോലെ ചോദിക്കയും ഗുരുക്കള്‍ അന്നു പറഞ്ഞതുപോലെ പതിനായിരം പേരെ തടുക്കാമെന്നും അയ്യായിരം പേരെത്തടുക്കാമെന്നു മൊക്കെ തിരുമനസ്സുകൊണ്ട് ഉത്തരം അറിയിക്കയും ചെയ്തുകൊണ്ടി രുന്നു. ഒടുക്കം അഭ്യാസം ഒട്ടു കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തില്‍ മാളികയില്‍ എഴുന്നള്ളി നില്ക്കുന്ന സമയം രാമവര്‍മ മഹാരാജാവ് മാളികയിലേക്കു കോവണിയില്‍ക്കൂടെ കയറിച്ചെന്നു. അപ്പോള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് കോവണി വതില്ക്കല്‍ ഒരു വശത്തേക്കു മാറി, ഒളിച്ചുനില്‍ക്കുകയായിരുന്നു. രാമവര്‍മമഹാരാജാവിനു തന്റെ മാതുലന്‍ നില്‍ക്കുന്നതു കാണാന്‍ പാടില്ലായിരുന്നു. അവിടുന്നു കോവണിയില്‍ ക്കൂടെ കയറി ഒട്ടു മുകളിലായ സമയം മാര്‍ത്താണ്ഡവര്‍മ മഹാരാജാവു തന്റെ കയ്യിലിരുന്ന പള്ളിവാള്‍കൊണ്ടു രാമവര്‍മ മഹാരാജാവിന്റെ കഴുത്തു നോക്കി ഒരു വെട്ടുകൊടുത്തു. വെട്ടു കഴുത്തില്‍ കൊണ്ടതിന്റെ ശേ‌ഷമേ രാമവര്‍മ മഹാരാജാവ് അറിഞ്ഞുള്ളൂ. എങ്കിലും അവിടുന്നു തൊലി മുറിയുന്നതിനു മുമ്പായി ആ കോവണിപ്പടിയില്‍ താണിരുന്നുകളഞ്ഞു. വെട്ടു കൊട്ടാരമാളികയുടെ ഒരു കഴുക്കോലിനു

കൊള്ളുകയാല്‍ കഴുക്കോല്‍ മുറിഞ്ഞുപോയി. ഉടനെ ഗുരുക്കള്‍ അവിടെയെത്തി, "അവിടുന്ന് ഈ കഠിനപ്രവൃത്തി ചെയ്തതെന്താണെ"ന്ന് ചോദിച്ചു. അപ്പോള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് "ഒന്നുമില്ല. ഉണ്ണിയുടെ വിദ്യാഭ്യാസം കഴിയാറായല്ലോ. അയാള്‍ വല്ലതും പഠിച്ചിട്ടുണ്ടോ എന്നു പരീക്ഷിച്ചുനോക്കുകയായിരുന്നു. ഇപ്രകാരമുള്ള ചതിപ്രയോഗങ്ങള്‍ ശത്രുക്കളില്‍നിന്നു സാധാരണയായി സംഭവിക്കാവുന്നതാണ്. അതില്‍ നിന്ന് സ്വാത്മരക്ഷ ചെയ്യാന്‍ കഴിയാത്തവര്‍ ഈ വംശത്തില്‍ ജീവിച്ചിരുന്നിട്ടു പ്രയോജനമില്ല. അതിനു കഴിയുന്നവനാണെങ്കില്‍ ഇതുകൊണ്ടു വൈ‌ഷമ്യം ഒന്നും വരാനുമില്ലല്ലോ എന്നു വിചാരിച്ച് അങ്ങനെ ചെയ്തതാണ്" എന്നു കല്പിചു. "എന്റെ ഗുരുനാഥന്റെ അനുഗ്രഹം കൊണ്ട് എന്റെ അടുക്കല്‍ പഠിക്കുന്നവര്‍ക്ക് ഇപ്രകാരമുള്ള പ്രയോഗങ്ങളിലൊന്നും അപകടം പറ്റുമെന്നു തോന്നുന്നില്ല" എന്നു ഗുരുക്കള്‍ അറിയിച്ചു.

മേല്പറഞ്ഞപ്രകാരം അനേകം പരീക്ഷകള്‍ കഴിഞ്ഞതിന്റെ ശേ‌ഷമാണ് മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തന്റെ ഭാഗിനേയനെ കായംകുളം മുതലായ യുദ്ധങ്ങള്‍ക്കു തന്നോടുകൂടി കൊണ്ടുപോവുകയും ചില സമയങ്ങളില്‍ തനിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു തുടങ്ങിയത്. ശി‌ഷ്യന്മാരുടെ യോഗ്യത ഗുരുക്കന്മാരുടെ യോഗ്യതയ്ക്കു ദൃ ഷ്ടാന്തമാക യാല്‍ രാമവര്‍മ മഹാരാജാവിനു സിദ്ധിച്ച വൈദഗ്ദ്ധ്യമെല്ലാമ് ഗുരുക്കളുടെ ശിക്ഷാനൈപുണ്യത്തില്‍നിന്നുണ്ടായതാണെന്നു വിശേ‌ഷിച്ചു പറയണമെ ന്നില്ലല്ലോ.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes