അനന്താംശജാതനായ സാക്ഷാല്‍ പതജ്ഞലിമഹര്‍ഷി വ്യാകരണമഹാഭാഷ്യമുണ്ടാക്കി തന്റെ ആയിരം ശിഷ്യന്മാമാരെയും അടുക്കലെത്തി പറഞ്ഞുകൊടുത്തു പഠിപ്പിച്ച്, ഉരുവിടുവിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ശിഷ്യന്‍മാരില്‍ ഒരാള്‍ അനുവാദം കൂടാതെ എണീറ്റു പാഠശാലയില്‍ നിന്നും പുറത്തേക്കു പോയി. ശിഷ്യന്റെ ഈ ദുസ്സ്വാതന്ത്യ്രപ്രവൃത്തി മഹര്‍ഷിക്ക് ഒട്ടും രസിച്ചില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പെട്ടെന്നു കോപാഗ്നി ജ്വലിചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകള്‍ മിഴിച്ചു ഒന്നു നോക്കി. സമീപത്തിരുന്ന ശിഷ്യന്‍മാരെല്ലാം അദ്ദേഹത്തിന്റെ കോപാഗ്നിയില്‍ ഭസ്മാവശേഷന്മാരായി ഭവിച്ചു. തന്റെ പ്രിയശിഷ്യന്‍മാരെല്ലാം നശിച്ചുപോയതിനെക്കുറിച്ചു ശുദ്ധാത്മാവായ തപോധനന്റെ ഹൃദയത്തില്‍ പെട്ടെന്ന് അപാരമായ പശ്ചാത്താപമുണ്ടായി. ജനോപകാരാര്‍ത്ഥം താനുണ്ടാക്കിയ മഹാഭാഷ്യമെല്ലാം ഗ്രഹിച്ചവരായ ശിഷ്യന്‍മാരെ ല്ലാവരും നശിച്ചുപോയല്ലോ എന്നു വിചാരിച്ചു മഹര്‍ഷി വിഷാദിച്ചുകൊണ്ടിരിക്കുമ്പോള്‍ മുമ്പു പുറത്തേക്കിറങ്ങിയപ്പോയ ശിഷ്യന്‍ വിവര മറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന്, "അല്ലയോ സ്വാമിന്‍! അവിടുന്ന് ഒട്ടും വിഷാദിക്കേണ്ട. അവിടേക്കു ശിഷ്യനായിട്ടു ഞാനുണ്ടല്ലോ. മഹാഭാഷ്യം മുഴുവനും എനിക്കു ഹൃദിസ്ഥമായിട്ടുണ്ട്. ഞാനതിനെ ജനോപകാരാര്‍ത്ഥം ശിഷ്യപരമ്പരയാ പ്രചരിപ്പിചുകൊള്ളാം" എന്നു പറഞ്ഞു. അപ്പോള്‍ മഹര്‍ഷിയുടെ മനസ്സില്‍ വീണ്ടും കോപാഗ്നി ജ്വലിക്കയാല്‍ "എടാ ദ്രാഹി നീ നിമിത്തമല്ലേ എന്റെ പ്രിയ ശിഷ്യന്മാരെല്ലാം നശിച്ചുപോയത്? അതിനാല്‍ നീയും ഭസ്മമായിപ്പോകട്ടെ" എന്ന് ആ ശിഷ്യനേയും ശപിച്ചു ഭസ്മമാക്കി. പിന്നെയും മഹര്‍ഷിക്കു വലിയ വിഷാദമായി. ശുദ്ധാത്മാക്കള്‍ക്കു കോപവും പശ്ചാത്താപവും പെട്ടെന്നുണ്ടാകുമല്ലോ.
മഹര്‍ഷി പിന്നെയും അങ്ങനെ വിഷാദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗന്ധര്‍വന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് "അല്ലയോ ഭഗവാനേ! അവിടുന്ന് ഒട്ടും വിഷാദിക്കേണ്ട. അവിടേക്കു പ്രിയശിഷ്യനായിട്ട് ഈ ഞാനുണ്ട്. ഞാനൊരു ഗന്ധര്‍വനാണ്. ഞാന്‍വളരെക്കാലമായി ഈ ആശ്രമസമീപത്തിങ്കല്‍ നില്‍ക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു.അവിടുന്നു മഹാഭാഷ്യം ശിഷ്യന്‍മാര്‍ക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ട് അതെല്ലാം ഞാന്‍ഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ എന്നെ അവിടുന്ന് ഒരു ശിഷ്യനായി സ്വീകരിച്ചുകൊണ്ടാലും" എന്നു പറഞ്ഞു. അപ്പോള്‍ പിന്നെയും മഹര്‍ഷിക്കു കോപമാണുണ്ടായത്. നീ എന്റെ മനസ്സു കൂടാതെയും ഞാന്‍ഉപദേശിക്കാതെയും എന്റെ ഭാഷ്യം ഒളിച്ചിരുന്ന് ഗ്രഹിച്ചതിനാല്‍ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ" എന്നു മഹര്‍ഷി ആ ഗന്ധര്‍വ്വനെ ശപിച്ചു. ഇതു കേട്ടപ്പോള്‍ ഗന്ധര്‍വന്‍ ഏറ്റവും പരവശനായിത്തീരുകയാല്‍ വിനയസമേതം മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹര്‍ഷി ഉടനെ പ്രസാദിച്ച്, "നീ എന്റെ ഭാഷ്യം അതു ഗ്രഹിക്കാന്‍ യോഗ്യതയുള്ള ഒരാള്‍ക്ക് ഉപദേശിച്ചുകൊടുക്കണം. ഭാഷ്യം മുഴുവനും ഉപദേശിച്ചുകഴിയുമ്പോള്‍ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും" എന്നു പറഞ്ഞു ഗന്ധര്‍വനെ അനുഗ്രഹിച്ചു. ബ്രഹ്മരാക്ഷസനായ ഗന്ധര്‍വന്‍ വീണ്ടും മഹര്‍ഷിയെ വന്ദിച്ചിട്ട് അവിടെ നിന്നു പോയി യഥാപൂര്‍വം ആലിന്റെ മുകളില്‍ച്ചെന്ന് ഇരിപ്പായി. ഭാഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവര്‍ക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാന്‍ എന്നു വിചാരിച്ച് ആ ബ്രഹ്മരാക്ഷസന്‍ അതിലെ കടന്നു പോകുന്ന ബ്രാഹ്മണന്‍മാരെ ഒക്കെ വിളിച്ച് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.
അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം സര്‍വാശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്രഷ്ഠന്‍ അതിലേ വന്നു. അദ്ദേഹം സംന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസന്‍ തന്റെ അടുക്കല്‍ വിളിച്ചു മേല്‍പ്പറഞ്ഞ ചോദ്യം ചോദിചു. അദ്ദേഹം "പക്വം" എന്ന് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോള്‍ ബ്രാഹ്മണനു മഹാഭാഷ്യം ഗ്രഹിക്കാന്‍ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ച് ബ്രഹ്മരാക്ഷസന്‍ അദ്ദേഹത്തിന് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്രഹ്മമരാക്ഷസന്‍ ആലിന്‍മേലും ബ്രാഹ്മണന്‍ ആല്‍ത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസന്‍ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യഷൗധം കൊടുത്തു സേവിപ്പിച്ചിട്ടാണ് ഭാഷ്യം ഉപദേശിക്കാന്‍ തുടങ്ങിയത്. ബ്രഹ്മരാക്ഷസന്‍ ആ ആലിന്റെ ഇലപറിച്ചു ഭാഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണന്‍ അതു നോക്കി ധരിക്കുകയുമായിട്ടാണ് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തത്. ബ്രഹ്മരാക്ഷസന്‍ എഴുതിയിടുന്നത് ബ്രാഹ്മണന്‍ നോക്കി ധരിച്ചുകഴിഞ്ഞാല്‍ പിന്നെയും ബ്രഹ്മരാക്ഷസന്‍ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോള്‍ മഹാഭാഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണന്‍ ധരിക്കുകയും കഴിഞ്ഞു. അപ്പോള്‍ ബ്രഹ്മരാക്ഷസന്‍ ശാപമുക്തനായി പൂര്‍വസ്ഥിതിയില്‍ ഗന്ധര്‍വത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ തന്റെ ഗുരുവായ ഗന്ധര്‍വനെ വന്ദിച്ചു യാത്രയും പറഞ്ഞ് അവിടെനിന്ന് യാത്രയായി. അപ്പോള്‍ ആ ഗന്ധര്‍വന്‍ തന്റെ പ്രിയശിഷ്യനായ ബ്രാഹ്മണനെ വീണ്ടും വണ്ണം അനുഗ്രഹിച്ചിട്ട് "അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുല്‍പിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരി ക്കാനായി ഞാന്‍തന്ന ആ ദിവ്യഷൗധത്തിന്റെ ശക്തി അങ്ങേക്കുജലസ്പര്‍ശമുണ്ടായാല്‍ നശിചുപോകും. ഉടന്‍ ഭവാന്‍ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങ് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാല്‍ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം" എന്നു പറഞ്ഞിട്ട് അന്തര്‍ദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ താന്‍ പഠിച്ച മഹാഭാഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കില്‍ പറഞ്ഞുതരാന്‍ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധര്‍വന്‍ എഴുതി ത്തന്നവയായ ഈ ആലിലകള്‍കൂടി കൊണ്ടുപോയി ഇതൊന്നു പകര്‍ത്തി യെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ച് ആലിലകളും കെട്ടിയെടുത്ത് അവിടെനിന്നു പോവുകയും ചെയ്തു.
ആ ബ്രാഹ്മണന്‍ പിന്നെയും പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഒരു ദിവസം ദിക്കില്‍ ചെന്നപ്പോള്‍ മാര്‍ഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയില്‍ ഇറങ്ങാതെ അക്കരെ കടക്കുന്നതിന് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയില്‍ വെള്ളമധികമില്ലാത്തതുകൊണ്ട് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നത് നദിയിലിറങ്ങിയാണ്. നദി വീതി വളരെ കുറഞ്ഞതുമായി രുന്നു. അതിനാല്‍ ആ ബ്രാഹ്മണന്‍ ക്ഷണത്തില്‍ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണന്‍ ഗാഢനിദ്രയെ പ്രാപിച്ച് അവിടെ വീണു. അപ്പോള്‍ ആ കടവില്‍ കുളിച്ചുകൊണ്ടുനിന്ന നവയവൗനയുക്തനായ ഒരു ശൂദ്രകന്യക അതുകണ്ട് അടുത്തു ചെന്നു നോക്കിയപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലാസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണന്‍ ഇപ്രകാരം മാര്‍ഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ട് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ച് അവിടെ നിന്നുകൊണ്ടു ദാസിമാരില്‍ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ച് നാലു ഭൃത്യന്‍മാരെ വരുത്തി, അവരെക്കൊണ്ട് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലെക്കു കൊണ്ടുപോയി. അവിടെ അവള്‍ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിര്‍ബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലില്‍ മെത്ത വിരിച്ച് അതില്‍ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സന്ദൗര്യം, സൗശീല്യം, സൗജന്യം, വൈദുഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീട് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.
ബ്രാഹ്മണന്‍ കുറച്ചുനേരം കഴിയുമ്പോള്‍ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാല്‍ ഇതെന്തു കഥയാണെന്നു വിചാരിച്ച്, അവള്‍ക്ക് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവള്‍ അവളുടെ അച്ഛന്റെ അടുക്കല്‍ച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ച പ്പോള്‍ "ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് നിദ്രയാണ്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാല്‍ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കില്‍ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരു ന്നാല്‍ ഇദ്ദേഹം എത്രനാള്‍ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോള്‍ ഇദ്ദേഹതിനു ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല" എന്നു പറഞ്ഞു വൈദ്യന്‍ പോയി. പിന്നെ ആ വൈദ്യന്‍ പറഞ്ഞതുപോലെ യൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാല്‍ ശരിയാവുകയില്ലെന്നു വിചാരിച്ച് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താന്‍തന്നെ അല്ലാഞ്ഞാല്‍ ശരിയാവുകയില്ലെന്നു വിചാരിച്ച് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോഷമായി. അതിനാല്‍ അവള്‍തന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്ത് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.
ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോള്‍ ആ ബ്രാഹ്മണന്‍ ഉണര്‍ന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെ ക്കുറിച്ചായിരുന്നു. അതി നാല്‍ അദ്ദേഹം പെട്ടെന്നെണീറ്റ് ആ നദീതീര ത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോള്‍ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നില്‍ക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോള്‍ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ബ്രാഹ്മണനു വളരെ വിഷാദമായി. പൊയ്പോയതിനെക്കുറിച്ച് ഇനി വിചാരിച്ചതുകൊണ്ട് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ശേഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്ത് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഈ ബ്രാഹ്മണന്‍ എങ്ങോട്ടാണ് പോകുന്ന തെന്ന് അറിയുന്നതിനായി ആ ശൂദ്രകന്യകയാല്‍ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യന്‍മാര്‍ അവിടെ വന്നു. അവരോട് ഈ പശു ആരുടെ വകയാണ് എന്ന് ബ്രാഹ്മണന്‍ ചോദിക്കുകയും ഇത് ഞങ്ങളുടെ യജമാനന്റെ വകയാണ് എന്ന് അവര്‍ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണന്‍ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തില്‍ത്തന്നെ വന്നു. അപ്പോള്‍ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവര്‍ തമ്മിലുണ്ടായ സംഭാഷണംകൊണ്ട് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവള രെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചത് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോള്‍ അവര്‍ക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താല്‍പര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണന്‍ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണന് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാല്‍ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.
പിറ്റേ ദിവസം രാവിലെ ബ്രാഹ്മണന്‍ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകി ത്തുടച്ചു കൊണ്ടുവന്നു. ശേഷമുള്ള ആലിലകളോടു കൂട്ടിച്ചേര്‍ത്തു നോക്കിയപ്പോള്‍ ഒന്നു നഷ്ടപ്പെട്ടില്ലെന്നറിയുകയാല്‍ അദ്ദേഹത്തിനു വളരെ സന്തോഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നത് അതുകളില്‍ ഭാഷ്യമെഴുതിയ ഗന്ധര്‍വന്റെ ദിവ്യത്വംകൊണ്ടോ മഹാഭാഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.
പിന്നെ ആ ബ്രാഹ്മണന്‍ ആ ആലിലകളെലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കല്‍ വിളിച്ചു. "ഇപ്പോള്‍ അഞ്ചാറു മാസമായല്ലോ. ഞാനിവിടെ വന്നിട്ട്. ഇനി ഇപ്പോള്‍ ഞാന്‍പോകുവാന്‍ ഭാവിക്കുകയാണ്. ഇത്രയുംകാലം നീ എന്നെ വേണ്ടുന്ന ശുശ്രൂഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കുചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാന്‍കാണുന്നില.എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാല്‍ ഞാന്‍കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണ്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാല്‍ അതു സാധിക്കുന്നതിനായി നിന്നെ ഞാന്‍ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാന്‍കാണുന്നില്ല. അതിനാല്‍ നിന്റെ ആഗ്രഹമെന്താണെന്നു പറയണം" എന്നു പറഞ്ഞു. അപ്പോള്‍ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ട് "അല്ലയോ സ്വാമിന്‍! ഞാന്‍ ജനിച്ചതില്‍പ്പിന്നെ ഒരു പുരുഷന്റെ പാദശ്രുശ്രുഷ ചെയ്യുന്നതിനാണ് എനിക്ക് ഭാഗ്യം സിദ്ധിച്ചത്. അതിനാല്‍ ഈ ജന്മത്തില്‍ മറ്റൊരു പുരുഷന്റെ ശുശ്രുഷ ചെയ്വാന്‍ സംഗതിയാകാതെയിരുന്നാല്‍ കൊള്ളാ മെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാല്‍ അവിടുന്നു കൃപയുണ്ടായി ഞാന്‍അവിടുത്തെ ഭാര്യയായിത്തീരാനായിട്ട് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതില്‍ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാന്‍ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കില്‍ എന്റെ ജന്മം സഫലമായി" എന്നു പറഞ്ഞു.
ആ ശൂദ്രകന്യകയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ബ്രാഹ്മണനു വളരെ വിചാരമായി. "കഷ്ടം! ഇഹലോഹസുഖങ്ങളെ അശേഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേഷിച്ചു നടക്കുന്ന ഞാന്‍ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണ്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണ്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാന്‍രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാല്‍ത്തന്നെയും ബ്രഹ്മകുലജാതനായ ഞാന്‍ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നത് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളില്‍നിന്ന് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്വാന്‍ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാല്‍ ഇവളെ വിവാഹം ചെയ്യണമെങ്കില്‍ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ വേണ്ടിവന്നത് അത്യാശ്ചര്യമായിരിക്കുന്നു. ഇത് ഈശ്വരന്‍ എന്നെ പരിക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാല്‍ ഇതും നല്ലതു തന്നെയാണ്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാല്‍ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ട് ആ ബ്രാഹ്മണന്‍ ശൂദ്രകന്യകയോട് "അല്ലയോ ഭദ്ര! നിന്റെ ഹിതത്തെ അനുവര്‍ത്തിക്കുന്നതിനു ഞാന്‍സദാസന്നദ്ധനാണ്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാന്‍ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തില്‍നിന്നും ക്ഷത്രിയ കുലത്തില്‍നിന്നും വൈശ്യകുലത്തില്‍നിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണ് ശാസ്ത്രവിധി. അതിനാല്‍ ഞാന്‍പോയി മൂന്നു വിവാഹം ചെയ്തതിനുശേഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടു സന്തോഷസമേതം ശൂദ്രകന്യക ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കില്‍ അതിനായിട്ട് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിന് എനിക്ക് യാതൊരു വിരോധവുമില്ല" എന്നു പറഞ്ഞു. "എന്നാല്‍ അങ്ങനെയാവട്ടെ" എന്നു പറഞ്ഞു ബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്ത് സ്വദേശത്തേക്കു തിരിച്ചുപോവുകയും ചെയ്തു.
അനന്തരം ആ ബ്രാഹ്മണന്‍ സൃഗൃഹത്തില്‍ ചെന്നു താമസിച്ചുകൊണ്ട് ബ്രാഹ്മണകുലത്തില്‍നിന്നും ക്ഷത്രിയകുലത്തില്‍ നിന്നും വൈശ്യകുലത്തില്‍ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുന്‍കാലങ്ങളില്‍ ബ്രാഹ്മണന്‍ നാലു ജാതിയില്‍നിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).
അങ്ങനെ ആ ബ്രാഹ്മണന്‍ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തില്‍ താമസിച്ച കാലത്ത് ആ നാലു ഭാര്യമാരില്‍നിന്നും അദ്ദേഹത്തിന് ഓരോ പുത്രന്‍മാരുണ്ടായി. പുത്രന്‍മാരുടെ ജാതകര്‍മം മുതല്‍ വര്‍ത്തമാനംവരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രന്‍മാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രന്‍മാര്‍ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാഷ്യം പഠിപ്പിച്ചു. എന്നാല്‍ നാലാമത്തെ പുത്രന്‍ ശൂദ്രകുലജാതനും മഹാഭാഷ്യം വേദാംഗവുമാകയാല്‍ ആ പുത്രനെ അഭിമുഖമായിരുന്നു ഭാഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ച് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണ് മഹാഭാഷ്യം ഉപദേശിച്ചുകൊടുത്തത്. എന്നു മാത്രവുമല്ല, മഹാഭാഷ്യം ശൂദ്രവംശജര്‍ക്ക് ഉപദേശിച്ച് പരമ്പരയാ വേദാര്‍ഹന്‍മാരല്ലാത്ത അവരുടെ ഇടയില്‍ അതിനു പ്രചാരം വരുത്തുകയില്ലെന്ന് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകൂടി ചെയ്തിട്ടാണ് അദ്ദേഹം മഹാഭാഷ്യം ആ പുത്രന് ഉപദേശിചുകൊടുത്തത് എന്ന് ചിലര്‍ പറയുന്നു.
ഇങ്ങനെ പുത്രന്‍മാര്‍ അതിയോഗ്യന്‍മാരും യവൗനയുക്തന്‍മാരുമായിത്തീര്‍ന്നതിന്റെ ശേഷം ആ ബ്രാഹ്മണന്‍ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം ശ്രീഗഡൗപാദാചാര്യനില്‍നിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ട് ബദര്യാശ്രമത്തിങ്കല്‍ താമസിചു.കേരളാചാര്യഗുരുവായ സാക്ഷാല്‍ കര്‍ത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടായിരിക്കനിടയില്ലാത്തതിനാല്‍ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികള്‍ എന്നു പറയപ്പെടുന്ന മഹാന്‍ ഈ ബ്രാഹ്മണോത്തമന്‍ തന്നെയാണെന്നുകൂടി പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് അധികം വിസ്തരിച്ചിട്ട് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരില്‍നിന്നു ജനിച്ചവരായ നാലു പുത്രന്മാരില്‍ ബ്രാഹ്മണസ്ത്രീയില്‍നിന്നും ജനിച്ച പുത്രന്‍ സാക്ഷാല്‍ വരരുചിയും, ക്ഷത്രിയസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍മഹാവിദ്വാനായ ഭര്‍ത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാല്‍ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ച് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. പറയിപെറ്റുണ്ടായ പന്തിരുകുല ത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകള്‍ക്കു വിഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവര്‍ കേവലം പാമരന്മാരുടെ ഇടയില്‍പ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭര്‍ത്തൃഹരിയുടെ ശതകത്രയം മലായാളത്തിലും തര്‍ജമ ചെയ്യപ്പെട്ടിട്ടു ള്ളതിനാല്‍ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ട്. അതിവിദ്വാന്മാരും സംസ്കൃതത്തില്‍ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിര്‍മ്മാതാക്കളുമായ ഇവര്‍ സംസ്കൃതപണ്ഡിതന്മാരുടെ ഇടയില്‍ ഇന്നും നിത്യപരിചിതന്മാരായിട്ടാണ് ഇരിക്കുന്നത്. വാര്‍ത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങള്‍ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റ് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭര്‍ത്തൃഹരിയും ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭര്‍ത്തൃഹരിയുടെ കൃതിയാണെന്ന് വിദ്വാന്മാരുടെ ഇടയില്‍ ഒരഭിപ്രായമുണ്ട്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീര്‍ച്ചയാണല്ലോ. മഹാഭാഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാര്‍ ഇവര്‍ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.
മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കല്‍നിന്നു മഹാഭാഷ്യം പഠിച്ചുകഴിഞ്ഞതിന്റെ ശേഷം അവര്‍ക്കു ഭാഷ്യകര്‍ത്താവായ പതഞ്ജലിമഹര്‍ഷിയെ ഒന്നു കണ്ടാല്‍ക്കൊള്ളാമെന്ന് അതികലശലായിട്ട് ഒരാഗ്രഹമുണ്ടായി. അതിനാല്‍ അവര്‍ അന്വേഷിച്ചപ്പോള്‍ പതഞ്ജലിമഹര്‍ഷി അതിനു വളരെ മുമ്പുതന്നെ സ്വര്‍ഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോള്‍ ഭര്‍ത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേര്‍ക്കുന്നു.
മഹര്‍ഷി പിന്നെയും അങ്ങനെ വിഷാദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗന്ധര്‍വന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് "അല്ലയോ ഭഗവാനേ! അവിടുന്ന് ഒട്ടും വിഷാദിക്കേണ്ട. അവിടേക്കു പ്രിയശിഷ്യനായിട്ട് ഈ ഞാനുണ്ട്. ഞാനൊരു ഗന്ധര്‍വനാണ്. ഞാന്‍വളരെക്കാലമായി ഈ ആശ്രമസമീപത്തിങ്കല്‍ നില്‍ക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു.അവിടുന്നു മഹാഭാഷ്യം ശിഷ്യന്‍മാര്‍ക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ട് അതെല്ലാം ഞാന്‍ഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ എന്നെ അവിടുന്ന് ഒരു ശിഷ്യനായി സ്വീകരിച്ചുകൊണ്ടാലും" എന്നു പറഞ്ഞു. അപ്പോള്‍ പിന്നെയും മഹര്‍ഷിക്കു കോപമാണുണ്ടായത്. നീ എന്റെ മനസ്സു കൂടാതെയും ഞാന്‍ഉപദേശിക്കാതെയും എന്റെ ഭാഷ്യം ഒളിച്ചിരുന്ന് ഗ്രഹിച്ചതിനാല്‍ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ" എന്നു മഹര്‍ഷി ആ ഗന്ധര്‍വ്വനെ ശപിച്ചു. ഇതു കേട്ടപ്പോള്‍ ഗന്ധര്‍വന്‍ ഏറ്റവും പരവശനായിത്തീരുകയാല്‍ വിനയസമേതം മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹര്‍ഷി ഉടനെ പ്രസാദിച്ച്, "നീ എന്റെ ഭാഷ്യം അതു ഗ്രഹിക്കാന്‍ യോഗ്യതയുള്ള ഒരാള്‍ക്ക് ഉപദേശിച്ചുകൊടുക്കണം. ഭാഷ്യം മുഴുവനും ഉപദേശിച്ചുകഴിയുമ്പോള്‍ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും" എന്നു പറഞ്ഞു ഗന്ധര്‍വനെ അനുഗ്രഹിച്ചു. ബ്രഹ്മരാക്ഷസനായ ഗന്ധര്‍വന്‍ വീണ്ടും മഹര്‍ഷിയെ വന്ദിച്ചിട്ട് അവിടെ നിന്നു പോയി യഥാപൂര്‍വം ആലിന്റെ മുകളില്‍ച്ചെന്ന് ഇരിപ്പായി. ഭാഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവര്‍ക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാന്‍ എന്നു വിചാരിച്ച് ആ ബ്രഹ്മരാക്ഷസന്‍ അതിലെ കടന്നു പോകുന്ന ബ്രാഹ്മണന്‍മാരെ ഒക്കെ വിളിച്ച് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.
താങ്കള്‍ക്ക് കഥകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ വശങ്ങളില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ കഥകള്‍ ഷെയര്‍ ചെയ്യാന്‍ അതെന്നെ സഹായിക്കും.
ബ്രഹ്മരാക്ഷസന്റെ പരീക്ഷ എങ്ങനെയെന്നാല്‍, തന്റെ അടുക്കല്‍ വരുന്നവരോടു "പചേര്‍ന്നിഷ്ഠായാം കിം രൂപം" എന്നൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറയാത്തവരെ അവന്‍ പിടിച്ചു ഭക്ഷിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഏര്‍പ്പാട്. ഈ ചോദ്യത്തിനു "പക്തം" എന്നും മറ്റു ചില അബദ്ധങ്ങളായ ഉത്തരങ്ങളല്ലാതെ ശരിയായി ആരും പറയായ്കയാല്‍ ആ ബ്രഹ്മരാക്ഷസന്‍ അസംഖ്യം മഹാബ്രാഹ്മണരെ പിടിച്ചു ഭക്ഷിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞു.അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം സര്‍വാശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്രഷ്ഠന്‍ അതിലേ വന്നു. അദ്ദേഹം സംന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസന്‍ തന്റെ അടുക്കല്‍ വിളിച്ചു മേല്‍പ്പറഞ്ഞ ചോദ്യം ചോദിചു. അദ്ദേഹം "പക്വം" എന്ന് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോള്‍ ബ്രാഹ്മണനു മഹാഭാഷ്യം ഗ്രഹിക്കാന്‍ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ച് ബ്രഹ്മരാക്ഷസന്‍ അദ്ദേഹത്തിന് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്രഹ്മമരാക്ഷസന്‍ ആലിന്‍മേലും ബ്രാഹ്മണന്‍ ആല്‍ത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസന്‍ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യഷൗധം കൊടുത്തു സേവിപ്പിച്ചിട്ടാണ് ഭാഷ്യം ഉപദേശിക്കാന്‍ തുടങ്ങിയത്. ബ്രഹ്മരാക്ഷസന്‍ ആ ആലിന്റെ ഇലപറിച്ചു ഭാഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണന്‍ അതു നോക്കി ധരിക്കുകയുമായിട്ടാണ് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തത്. ബ്രഹ്മരാക്ഷസന്‍ എഴുതിയിടുന്നത് ബ്രാഹ്മണന്‍ നോക്കി ധരിച്ചുകഴിഞ്ഞാല്‍ പിന്നെയും ബ്രഹ്മരാക്ഷസന്‍ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോള്‍ മഹാഭാഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണന്‍ ധരിക്കുകയും കഴിഞ്ഞു. അപ്പോള്‍ ബ്രഹ്മരാക്ഷസന്‍ ശാപമുക്തനായി പൂര്‍വസ്ഥിതിയില്‍ ഗന്ധര്‍വത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ തന്റെ ഗുരുവായ ഗന്ധര്‍വനെ വന്ദിച്ചു യാത്രയും പറഞ്ഞ് അവിടെനിന്ന് യാത്രയായി. അപ്പോള്‍ ആ ഗന്ധര്‍വന്‍ തന്റെ പ്രിയശിഷ്യനായ ബ്രാഹ്മണനെ വീണ്ടും വണ്ണം അനുഗ്രഹിച്ചിട്ട് "അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുല്‍പിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരി ക്കാനായി ഞാന്‍തന്ന ആ ദിവ്യഷൗധത്തിന്റെ ശക്തി അങ്ങേക്കുജലസ്പര്‍ശമുണ്ടായാല്‍ നശിചുപോകും. ഉടന്‍ ഭവാന്‍ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങ് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാല്‍ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം" എന്നു പറഞ്ഞിട്ട് അന്തര്‍ദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ താന്‍ പഠിച്ച മഹാഭാഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കില്‍ പറഞ്ഞുതരാന്‍ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധര്‍വന്‍ എഴുതി ത്തന്നവയായ ഈ ആലിലകള്‍കൂടി കൊണ്ടുപോയി ഇതൊന്നു പകര്‍ത്തി യെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ച് ആലിലകളും കെട്ടിയെടുത്ത് അവിടെനിന്നു പോവുകയും ചെയ്തു.
ആ ബ്രാഹ്മണന്‍ പിന്നെയും പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഒരു ദിവസം ദിക്കില്‍ ചെന്നപ്പോള്‍ മാര്‍ഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയില്‍ ഇറങ്ങാതെ അക്കരെ കടക്കുന്നതിന് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയില്‍ വെള്ളമധികമില്ലാത്തതുകൊണ്ട് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നത് നദിയിലിറങ്ങിയാണ്. നദി വീതി വളരെ കുറഞ്ഞതുമായി രുന്നു. അതിനാല്‍ ആ ബ്രാഹ്മണന്‍ ക്ഷണത്തില്‍ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണന്‍ ഗാഢനിദ്രയെ പ്രാപിച്ച് അവിടെ വീണു. അപ്പോള്‍ ആ കടവില്‍ കുളിച്ചുകൊണ്ടുനിന്ന നവയവൗനയുക്തനായ ഒരു ശൂദ്രകന്യക അതുകണ്ട് അടുത്തു ചെന്നു നോക്കിയപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലാസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണന്‍ ഇപ്രകാരം മാര്‍ഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ട് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ച് അവിടെ നിന്നുകൊണ്ടു ദാസിമാരില്‍ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ച് നാലു ഭൃത്യന്‍മാരെ വരുത്തി, അവരെക്കൊണ്ട് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലെക്കു കൊണ്ടുപോയി. അവിടെ അവള്‍ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിര്‍ബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലില്‍ മെത്ത വിരിച്ച് അതില്‍ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സന്ദൗര്യം, സൗശീല്യം, സൗജന്യം, വൈദുഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീട് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.
ബ്രാഹ്മണന്‍ കുറച്ചുനേരം കഴിയുമ്പോള്‍ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാല്‍ ഇതെന്തു കഥയാണെന്നു വിചാരിച്ച്, അവള്‍ക്ക് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവള്‍ അവളുടെ അച്ഛന്റെ അടുക്കല്‍ച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ച പ്പോള്‍ "ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് നിദ്രയാണ്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാല്‍ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കില്‍ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരു ന്നാല്‍ ഇദ്ദേഹം എത്രനാള്‍ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോള്‍ ഇദ്ദേഹതിനു ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല" എന്നു പറഞ്ഞു വൈദ്യന്‍ പോയി. പിന്നെ ആ വൈദ്യന്‍ പറഞ്ഞതുപോലെ യൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാല്‍ ശരിയാവുകയില്ലെന്നു വിചാരിച്ച് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താന്‍തന്നെ അല്ലാഞ്ഞാല്‍ ശരിയാവുകയില്ലെന്നു വിചാരിച്ച് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോഷമായി. അതിനാല്‍ അവള്‍തന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്ത് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.
ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോള്‍ ആ ബ്രാഹ്മണന്‍ ഉണര്‍ന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെ ക്കുറിച്ചായിരുന്നു. അതി നാല്‍ അദ്ദേഹം പെട്ടെന്നെണീറ്റ് ആ നദീതീര ത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോള്‍ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നില്‍ക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോള്‍ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ബ്രാഹ്മണനു വളരെ വിഷാദമായി. പൊയ്പോയതിനെക്കുറിച്ച് ഇനി വിചാരിച്ചതുകൊണ്ട് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ശേഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്ത് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഈ ബ്രാഹ്മണന്‍ എങ്ങോട്ടാണ് പോകുന്ന തെന്ന് അറിയുന്നതിനായി ആ ശൂദ്രകന്യകയാല്‍ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യന്‍മാര്‍ അവിടെ വന്നു. അവരോട് ഈ പശു ആരുടെ വകയാണ് എന്ന് ബ്രാഹ്മണന്‍ ചോദിക്കുകയും ഇത് ഞങ്ങളുടെ യജമാനന്റെ വകയാണ് എന്ന് അവര്‍ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണന്‍ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തില്‍ത്തന്നെ വന്നു. അപ്പോള്‍ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവര്‍ തമ്മിലുണ്ടായ സംഭാഷണംകൊണ്ട് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവള രെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചത് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോള്‍ അവര്‍ക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താല്‍പര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണന്‍ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണന് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാല്‍ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.
പിറ്റേ ദിവസം രാവിലെ ബ്രാഹ്മണന്‍ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകി ത്തുടച്ചു കൊണ്ടുവന്നു. ശേഷമുള്ള ആലിലകളോടു കൂട്ടിച്ചേര്‍ത്തു നോക്കിയപ്പോള്‍ ഒന്നു നഷ്ടപ്പെട്ടില്ലെന്നറിയുകയാല്‍ അദ്ദേഹത്തിനു വളരെ സന്തോഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നത് അതുകളില്‍ ഭാഷ്യമെഴുതിയ ഗന്ധര്‍വന്റെ ദിവ്യത്വംകൊണ്ടോ മഹാഭാഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.
പിന്നെ ആ ബ്രാഹ്മണന്‍ ആ ആലിലകളെലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കല്‍ വിളിച്ചു. "ഇപ്പോള്‍ അഞ്ചാറു മാസമായല്ലോ. ഞാനിവിടെ വന്നിട്ട്. ഇനി ഇപ്പോള്‍ ഞാന്‍പോകുവാന്‍ ഭാവിക്കുകയാണ്. ഇത്രയുംകാലം നീ എന്നെ വേണ്ടുന്ന ശുശ്രൂഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കുചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാന്‍കാണുന്നില.എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാല്‍ ഞാന്‍കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണ്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാല്‍ അതു സാധിക്കുന്നതിനായി നിന്നെ ഞാന്‍ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാന്‍കാണുന്നില്ല. അതിനാല്‍ നിന്റെ ആഗ്രഹമെന്താണെന്നു പറയണം" എന്നു പറഞ്ഞു. അപ്പോള്‍ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ട് "അല്ലയോ സ്വാമിന്‍! ഞാന്‍ ജനിച്ചതില്‍പ്പിന്നെ ഒരു പുരുഷന്റെ പാദശ്രുശ്രുഷ ചെയ്യുന്നതിനാണ് എനിക്ക് ഭാഗ്യം സിദ്ധിച്ചത്. അതിനാല്‍ ഈ ജന്മത്തില്‍ മറ്റൊരു പുരുഷന്റെ ശുശ്രുഷ ചെയ്വാന്‍ സംഗതിയാകാതെയിരുന്നാല്‍ കൊള്ളാ മെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാല്‍ അവിടുന്നു കൃപയുണ്ടായി ഞാന്‍അവിടുത്തെ ഭാര്യയായിത്തീരാനായിട്ട് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതില്‍ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാന്‍ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കില്‍ എന്റെ ജന്മം സഫലമായി" എന്നു പറഞ്ഞു.
ആ ശൂദ്രകന്യകയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ബ്രാഹ്മണനു വളരെ വിചാരമായി. "കഷ്ടം! ഇഹലോഹസുഖങ്ങളെ അശേഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേഷിച്ചു നടക്കുന്ന ഞാന്‍ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണ്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണ്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാന്‍രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാല്‍ത്തന്നെയും ബ്രഹ്മകുലജാതനായ ഞാന്‍ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നത് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളില്‍നിന്ന് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്വാന്‍ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാല്‍ ഇവളെ വിവാഹം ചെയ്യണമെങ്കില്‍ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ വേണ്ടിവന്നത് അത്യാശ്ചര്യമായിരിക്കുന്നു. ഇത് ഈശ്വരന്‍ എന്നെ പരിക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാല്‍ ഇതും നല്ലതു തന്നെയാണ്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാല്‍ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ട് ആ ബ്രാഹ്മണന്‍ ശൂദ്രകന്യകയോട് "അല്ലയോ ഭദ്ര! നിന്റെ ഹിതത്തെ അനുവര്‍ത്തിക്കുന്നതിനു ഞാന്‍സദാസന്നദ്ധനാണ്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാന്‍ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തില്‍നിന്നും ക്ഷത്രിയ കുലത്തില്‍നിന്നും വൈശ്യകുലത്തില്‍നിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണ് ശാസ്ത്രവിധി. അതിനാല്‍ ഞാന്‍പോയി മൂന്നു വിവാഹം ചെയ്തതിനുശേഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടു സന്തോഷസമേതം ശൂദ്രകന്യക ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കില്‍ അതിനായിട്ട് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിന് എനിക്ക് യാതൊരു വിരോധവുമില്ല" എന്നു പറഞ്ഞു. "എന്നാല്‍ അങ്ങനെയാവട്ടെ" എന്നു പറഞ്ഞു ബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്ത് സ്വദേശത്തേക്കു തിരിച്ചുപോവുകയും ചെയ്തു.
അനന്തരം ആ ബ്രാഹ്മണന്‍ സൃഗൃഹത്തില്‍ ചെന്നു താമസിച്ചുകൊണ്ട് ബ്രാഹ്മണകുലത്തില്‍നിന്നും ക്ഷത്രിയകുലത്തില്‍ നിന്നും വൈശ്യകുലത്തില്‍ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുന്‍കാലങ്ങളില്‍ ബ്രാഹ്മണന്‍ നാലു ജാതിയില്‍നിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).
അങ്ങനെ ആ ബ്രാഹ്മണന്‍ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തില്‍ താമസിച്ച കാലത്ത് ആ നാലു ഭാര്യമാരില്‍നിന്നും അദ്ദേഹത്തിന് ഓരോ പുത്രന്‍മാരുണ്ടായി. പുത്രന്‍മാരുടെ ജാതകര്‍മം മുതല്‍ വര്‍ത്തമാനംവരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രന്‍മാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രന്‍മാര്‍ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാഷ്യം പഠിപ്പിച്ചു. എന്നാല്‍ നാലാമത്തെ പുത്രന്‍ ശൂദ്രകുലജാതനും മഹാഭാഷ്യം വേദാംഗവുമാകയാല്‍ ആ പുത്രനെ അഭിമുഖമായിരുന്നു ഭാഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ച് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണ് മഹാഭാഷ്യം ഉപദേശിച്ചുകൊടുത്തത്. എന്നു മാത്രവുമല്ല, മഹാഭാഷ്യം ശൂദ്രവംശജര്‍ക്ക് ഉപദേശിച്ച് പരമ്പരയാ വേദാര്‍ഹന്‍മാരല്ലാത്ത അവരുടെ ഇടയില്‍ അതിനു പ്രചാരം വരുത്തുകയില്ലെന്ന് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകൂടി ചെയ്തിട്ടാണ് അദ്ദേഹം മഹാഭാഷ്യം ആ പുത്രന് ഉപദേശിചുകൊടുത്തത് എന്ന് ചിലര്‍ പറയുന്നു.
ഇങ്ങനെ പുത്രന്‍മാര്‍ അതിയോഗ്യന്‍മാരും യവൗനയുക്തന്‍മാരുമായിത്തീര്‍ന്നതിന്റെ ശേഷം ആ ബ്രാഹ്മണന്‍ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം ശ്രീഗഡൗപാദാചാര്യനില്‍നിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ട് ബദര്യാശ്രമത്തിങ്കല്‍ താമസിചു.കേരളാചാര്യഗുരുവായ സാക്ഷാല്‍ കര്‍ത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടായിരിക്കനിടയില്ലാത്തതിനാല്‍ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികള്‍ എന്നു പറയപ്പെടുന്ന മഹാന്‍ ഈ ബ്രാഹ്മണോത്തമന്‍ തന്നെയാണെന്നുകൂടി പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് അധികം വിസ്തരിച്ചിട്ട് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരില്‍നിന്നു ജനിച്ചവരായ നാലു പുത്രന്മാരില്‍ ബ്രാഹ്മണസ്ത്രീയില്‍നിന്നും ജനിച്ച പുത്രന്‍ സാക്ഷാല്‍ വരരുചിയും, ക്ഷത്രിയസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍മഹാവിദ്വാനായ ഭര്‍ത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാല്‍ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ച് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. പറയിപെറ്റുണ്ടായ പന്തിരുകുല ത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകള്‍ക്കു വിഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവര്‍ കേവലം പാമരന്മാരുടെ ഇടയില്‍പ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭര്‍ത്തൃഹരിയുടെ ശതകത്രയം മലായാളത്തിലും തര്‍ജമ ചെയ്യപ്പെട്ടിട്ടു ള്ളതിനാല്‍ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ട്. അതിവിദ്വാന്മാരും സംസ്കൃതത്തില്‍ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിര്‍മ്മാതാക്കളുമായ ഇവര്‍ സംസ്കൃതപണ്ഡിതന്മാരുടെ ഇടയില്‍ ഇന്നും നിത്യപരിചിതന്മാരായിട്ടാണ് ഇരിക്കുന്നത്. വാര്‍ത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങള്‍ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റ് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭര്‍ത്തൃഹരിയും ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭര്‍ത്തൃഹരിയുടെ കൃതിയാണെന്ന് വിദ്വാന്മാരുടെ ഇടയില്‍ ഒരഭിപ്രായമുണ്ട്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീര്‍ച്ചയാണല്ലോ. മഹാഭാഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാര്‍ ഇവര്‍ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.
മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കല്‍നിന്നു മഹാഭാഷ്യം പഠിച്ചുകഴിഞ്ഞതിന്റെ ശേഷം അവര്‍ക്കു ഭാഷ്യകര്‍ത്താവായ പതഞ്ജലിമഹര്‍ഷിയെ ഒന്നു കണ്ടാല്‍ക്കൊള്ളാമെന്ന് അതികലശലായിട്ട് ഒരാഗ്രഹമുണ്ടായി. അതിനാല്‍ അവര്‍ അന്വേഷിച്ചപ്പോള്‍ പതഞ്ജലിമഹര്‍ഷി അതിനു വളരെ മുമ്പുതന്നെ സ്വര്‍ഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോള്‍ ഭര്‍ത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേര്‍ക്കുന്നു.
- "അഹോ ഭാഷ്യമഹോ ഭാഷ്യമഹോ വയമഹോ വയം
- അദൃഷ്ട്വാfസ്മാന്‍ ഗതസ്വര്‍ഗ്ഗമകൃതാര്‍ത്ഥോ പതഞ്ജലിഃ"
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ